ചൂരല്‍മല മുണ്ടക്കൈ ഫണ്ട് തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് ദുരന്തബാധിതരോട് മാപ്പ് പറയണം: ഡിവൈഎഫ്‌ഐ

കല്‍പ്പറ്റ: ഉരുള്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുപ്പത് വീട് നല്‍കാമെന്ന വാഗ്ദാനവുമായി പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് ദുരന്തബാധിതരോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ. വീട് നിര്‍മാണത്തിലേക്ക് കടക്കാനോ കിട്ടിയ തുകയുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാനോ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ദുരന്തബാധിതരുടെ പേരില്‍ സംഘടന വലിയ അഴിമതി നടത്തിയെന്ന് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ പരസ്യമാക്കിയിരിക്കുകയാണ്. തട്ടിപ്പിനെചൊല്ലി മീങ്ങാടിയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനുനേരെ കൈയേറ്റമുണ്ടായെന്ന തെളിവുകളടക്കം പുറത്തുവന്നു. ആക്രി പെറുക്കിവിറ്റ് ഉള്‍പ്പെടെ ഡിവൈഎഫ്‌ഐ സമാഹരിച്ച തുകയില്‍ നിന്നും നൂറു വീടുകളാണ് നല്‍കിയത്. രക്ഷപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന വയനാട് ജില്ലാ കമ്മിറ്റി മാത്രം 61.9 ലക്ഷം രൂപ ദിവസങ്ങള്‍ക്കുള്ളില്‍ വീട് നിര്‍മാണത്തിന് കൈമാറി. പൊതു പ്രവര്‍ത്തകള്‍ക്കാകെ അപമാനമാവുകയാണ് യൂത്ത് കോണ്‍ഗ്രസെന്നും അഴിമതിയില്‍ മുങ്ങി വീണ്ടും ദുരന്തബാധിതരുടെ പേരില്‍ പണം പിരിക്കാനിറങ്ങുന്നത് അപഹാസ്യമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍