മരിയനാട് എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തു

പുല്‍പ്പള്ളി: പൂതാടി പഞ്ചായത്തിലെ മരിയനാട് എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിതരണം ചെയ്തു. ഇരുളം രാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ചെക്ക് വിതരണം ചെയ്തത്. 23 വര്‍ഷത്തിലധികമായി തൊഴിലാളികള്‍ സമരം ചെയ്ത് വരികയായിരുന്നു.സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം.അതിനെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ അനുവദിച്ചു.ഈ തുക 141 തൊഴിലാളികള്‍ക്കായി വിതരണം ചെയ്തു.സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
വയനാട് ജില്ലകലക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും എ ഡി എം കെ ദേവകി നന്ദിയും പറഞ്ഞു.മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍,കെഎല്‍ പൗലോസ്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശന്‍, ഉഷ തമ്പി രുഗ്മിണി സുബ്രഹ്മണ്യന്‍, സമരസമിതി നേതാവും തൊഴിലാളിയുമായ ജോണിതുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍