ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം പിഴയും.

കല്‍പ്പറ്റ: കല്‍പ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയില്‍ മെഡിക്കല്‍ കോഡര്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയായ ഇക്കെണ്ണ മോസസ് (28) നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 12 വര്‍ഷം തടവിനും 17 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ഡിസംബറില്‍ ബാംഗ്ലൂരില്‍ നിന്നും വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈകോടതിയെ സമീപിച്ചുവെങ്കിലിം കോടതി ജാമ്യം നിഷേധിച്ചു വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.പരാതിക്കാരിക്ക് ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ചു ചതിച്ചതിനു (അഞ്ചു കൊല്ലം), കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചതിനു (അഞ്ചു കൊല്ലം), വ്യാജ രേഖകള്‍ അസ്സല്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചു പരാതിക്കാരിക്ക് അയച്ചു നല്‍കിയതിന് (രണ്ട് കൊല്ലം ) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നല്‍കാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.
നൂതന സൈബര്‍ സാങ്കേതിക തെളിവുകള്‍ ഹാജരാക്കിയ കേസില്‍ സംസ്ഥാനത്തു വിദേശി പൗരന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപെടുന്നത് അപൂര്‍വമാണ്.പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നൗഷാദ് എം. എ., അസിസ്റ്റന്റ് പ്രോസീക്യൂട്ടര്‍മാരായ ശ്യാം കൃഷ്ണ കെ. ആര്‍.,അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തില്‍ അന്വേഷണഉദോഗസ്ഥനെ സഹായിക്കുന്നതിനായി സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.സി. പി. ഒ. അബ്ദുല്‍ സലാം കെ. എ യും ഉണ്ടായിരുന്നു.
ഥീൗ ലെിേ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍