കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 284 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 1531 അപേക്ഷകളാണ് പരിഗണിച്ചത്. 2020 ഓഗസ്റ്റ് 31 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചതില്‍ 2,30,43744 രൂപ കടാശ്വാസമായി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജില്ലയിലെ അടുത്ത സിറ്റിങ് ഓഗസ്റ്റ് 20, 21, 22 ദിവസങ്ങളില്‍ നടത്തും.സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ജോസ് പാലത്തിനാല്‍, കെ എം ഇസ്മായില്‍, എന്‍ യു ജോണ്‍കുട്ടി, കെ ആര്‍ രാജന്‍, കെ സി വിജയന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
z8t5ym