പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കമ്പളക്കാട്: റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്തു. റാഗിംഗ് നിരോധന നിയമ പ്രകാരവും, ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.
മീശയും താടിയും വടിച്ചില്ലെന്ന് പറഞ്ഞ് കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും, വൈത്തിരി സ്വദേശിയുമായ പതിനാറ് കാരനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതിയുള്ളത്.
പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ നാല് ദിവസം മുന്‍പാണ് വിദ്യാര്‍ത്ഥി പ്രവേശനം നേടിയത്. അന്ന് മുതല്‍ റാഗിങ്ങും തുടങ്ങിയതായി പറയുന്നു. താടിയും മീശയും വടിച്ച് വരാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അവശ്യപ്പെട്ടതായും, പിറ്റേന്ന് താടി മാത്രം വടിച്ച് ചെന്നത് ചോദ്യം ചെയ്താണ് നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. വയറിലും നടുവിലും ചവിട്ടേറ്റ വിദ്യാര്‍ത്ഥി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.സ്‌കൂള്‍ തല റാഗിംങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതികളായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
v7kfm0