യുവാവിനെ പുഴയില്‍ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയില്‍ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ന്റെ മകന്‍ അതുല്‍ പോള്‍ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുഴയിലകപ്പെട്ടയുടന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതുല്‍ ചുഴിയില്‍പ്പെട്ട് താഴ്ന്ന് പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി വൈകിയും അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും അതുലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയും, ഇരുട്ടും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍