OPEN NEWSER

Sunday 31. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ

  • Kalpetta
15 Jul 2025

കല്‍പ്പറ്റ: ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന വിഷയമാണ് വന്യമൃഗശല്യം. ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ള എം എല്‍ എമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോഴൊന്നും അനുമതി നല്‍കിയില്ല. മനുഷ്യജീവനുകള്‍ നഷ്ടമാകുന്ന വിധത്തില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായി സര്‍ക്കാര്‍ കാണുന്നില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പോലും നിസംഗത പുലര്‍ത്തുന്ന സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


 വയനാട് പാക്കേജ് എത്രയോ ബജറ്റില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനരംഗത്തെ നിഷ്‌ക്രിയ നടപടികള്‍ ഉള്‍പ്പെടെ, യഥാസമയം പെന്‍ഷന്‍ നല്‍കാത്തതും, ആശാവര്‍ക്കര്‍മാരുടെ സമരമടക്കം നിരവധിയായ വിഷയങ്ങളാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് പരിഹാരം കാണാതെ കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിലമ്പൂരിലെ യു ഡി എഫിന്റെ ഉജ്വലവിജയം. വിവിധങ്ങളായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, എം എല്‍ എമാരായ അഡ്വക്കേറ്റ് സജീവ് ജോസഫ്, ടി. സിദ്ധിഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എന്നിവരും പി.കെ.ജയലക്ഷ്മി, പി. ടി. ഗോപാലക്കുറുപ്പ്, കെഎല്‍ പൗലോസ്, ടി.ജെ. ഐസക്, വി എ. മജീദ്, കെ. വി. പോക്കര്‍ ഹാജി, പി. പി. ആലി, കെ. ഇ.വിനയന്‍, എന്‍. കെ. വര്‍ഗീസ്, ഒ.വി.അപ്പച്ചന്‍, എം. എ. ജോസഫ്, സംഷാദ് മരയ്ക്കാര്‍, കെ. കെ. വിശ്വനാഥന്‍ മാസ്റ്റര്‍, ഈ പ്രഭാകരന്‍ മാസ്റ്റര്‍, എം. വേണുഗോപാല്‍, എം.ജി. ബിജു, ബിനു തോമസ്, അഡ്വക്കേറ്റ് രാജേഷ് കുമാര്‍, പി. ഡി. സജി, നിസ്സി അഹമ്മദ്, ടി. പി. രാജശേഖരന്‍, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, വിജയമ്മ ടീച്ചര്‍, ശോഭന കുമാരി, ബീന ജോസ്, ചിന്നമ്മ ജോസ്, നജീബ് കരണി, കമ്മന മോഹനന്‍, പി. വി ജോര്‍ജ്, മാണി ഫ്രാന്‍സിസ്, മോയിന്‍ കടവന്‍, എന്‍. യു. ഉലഹന്നാന്‍, ഒ. ആര്‍. രഘു, ഇ. എ. ശങ്കരന്‍, സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, എ. എം. നിഷാന്ത്, ജില്‍സണ്‍തൂപ്പുംക്കര, വര്‍ഗീസ് മുരിയങ്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്
  • തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്
  • സംസ്ഥാനത്തെ വാണിജ്യടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ ആനക്കാം പൊയില്‍ കള്ളാടിമേപ്പാടി തുരങ്കപാത;തുരങ്കപാത നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
  • കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്
  • വയനാട് ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു: ചികിത്സതേടാന്‍ ഒട്ടും വൈകരുത്: ഡിഎംഒ; ജില്ലയിലെ ഏറ്റവും പ്രധാന പൊതുജനാരോഗ്യ പ്രശ്‌നം;2024 ല്‍ 532 കേസുകള്‍, 25 മരണങ്ങള്‍; 2025 ജൂലൈ വരെ 147 കേസുക
  • താമരശ്ശേരി ചുരത്തില്‍ വാഹനാപകടം
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ;ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും
  • സി.കെ. ജാനു എന്‍ഡിഎ വിട്ടു
  • പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: വയനാട് ജില്ലാ സമിതി യോഗം
  • സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ;നിര്‍മാണ പ്രവൃത്തി ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; തുരങ്ക നിര്‍മാണം ആദ്യം തുടങ്ങു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show