പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാങ്ക്കുന്നില്‍ പ്രവര്‍ത്തിക്കുന്നതും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, കല്‍പ്പറ്റ, വൈത്തിരി എന്നിവിടങ്ങളിലെ അല്‍ഫഹം, ബ്രോസ്റ്റഡ് ചിക്കന്‍, ഷവര്‍മ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ചില കടകളിലേക്ക് സപ്ലൈ ചെയ്യുന്നതുമായ 'സ്‌കിന്‍ ചിക്കന്‍' കടയില്‍ നിന്നും പഴകിയതും പുഴുവരിച്ചതുമായ ചിക്കന്‍ പഞ്ചായത്ത് അധികൃതരുടെയും, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിച്ചെടുക്കുകയും കട അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനം ലൈസന്‍സില്ലാതെയും വൃത്തിഹീനവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച പഴകിയ കോഴി ഇറച്ചിയും അന്വേഷണത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ലാല്‍, വിഇഒ ആശംസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, നിധിന്‍, കൃപാലിനി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍