OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു

  • S.Batheri
15 Jul 2025

മീനങ്ങാടി: 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' കര്‍മ്മ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ലയില്‍ നടന്ന ഏഴ് പട്ടയ മേളകളിലായി 5413 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന പട്ടയ അസംബ്ലികളില്‍ ഗുണഭോക്താക്കളും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണം. ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമിക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഗോത്ര വിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

രേഖ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കൃത്യത ഉറപ്പാക്കു ന്നതിനാലാണ്. 

പടിഞ്ഞാറത്തറപൂഴിത്തോട് ചുരമില്ലാ പാത യാഥാര്‍ഥ്യമാക്കുന്നതിന് വനമേഖലയിലുള്‍പ്പെട്ട പ്രദേശത്തെ സര്‍വ്വെ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. 

തുരങ്കപാത നിര്‍മ്മാണം  അതിവേഗം നടപ്പാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് സര്‍ക്കാര്‍ അതിവേഗം നടപടികള്‍ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്,  രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
  • കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു
  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show