ചാരിറ്റിയുടെ മറവില്‍ പണം പിരിച്ച് തട്ടിപ്പ്;ചാരിറ്റബിള്‍ സൊസൈറ്റി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പുല്‍പ്പള്ളി: ചാരിറ്റിയുടെ മറവില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയ ചാരിറ്റബിള്‍ സൊസൈറ്റി അധികൃതര്‍ക്കെതിരെ കേസെടുത്ത്പോലീസ്. പുല്‍പ്പള്ളിയിലെ ഓള്‍ ഇന്ത്യ സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പാടിച്ചിറ സ്വദേശിയുടെ പരാതിയില്‍ പുല്‍പ്പള്ളി പോലീസ് കേസെടുത്തത്. രോഗിയെ സഹായിക്കാമെന്ന് പറഞ്ഞ് പിരിവിനിറങ്ങുകയും, പിരിച്ചു കിട്ടിയ തുകയില്‍ നിന്നും രോഗിക്ക് തുച്ഛമായ പണം നല്‍കി കബളിപ്പിച്ചതായാണ് പരാതി. ഒരു ലക്ഷത്തിലധികം രൂപ പിരിച്ചതില്‍ നിന്ന് 30000 രൂപയോളം മാത്രമാണ് രോഗിക്കായി നല്‍കിയത്. സൊസൈറ്റി പ്രസിഡണ്ട് ജോണി, സെക്രട്ടറി റിയാസ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെയാണ് പരാതിയില്‍ കേസെടുത്തത്. ഇവര്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയായി പോലീസ് പറയുന്നു. വയനാട് , കോഴിക്കോട് കേന്ദ്രീകരിച്ചാണ് ചാരിറ്റിയുടെ പേരില്‍ പാട്ട് പാടിയും, ബക്കറ്റ് പിരിവ് നടത്തിയുമാണ് ഇവര്‍ പിരിവെടുക്കുന്നതെന്ന് ആരോപണമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍