സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണം: മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന കേര പദ്ധതി നിര്‍വ്വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവത്ക്കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്കെതിരെ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക ബിസിനസ്സ് സംരംഭങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാ അനുകൂല കൃഷി മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ കേര പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവര്‍ദ്ധനയും വിപണനവും വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ ഇടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കലുമാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ കൃഷിരീതികള്‍ നടപ്പിലാക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിനായി പ്രത്യേകം സഹായവും കേര പദ്ധതി നല്‍കുന്നു. റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനം കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ സംസ്‌കരണത്തില്‍ കാര്‍ഷിക ബിസിനസുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും കര്‍ഷക ഉത്പാദക കമ്പനികളും കാര്‍ഷിക ബിസിനസുകളും തമ്മില്‍ ഉല്‍പ്പാദനപരമായ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലൂടെയും കാര്‍ഷിക സമൂഹങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വരുമാനവര്‍ദ്ധന സാധ്യമാക്കുകയാണ് ലക്ഷ്യം.
ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, കിന്‍ഫ്ര, കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജലസേചന വകുപ്പ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം നാല് ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. കാര്‍ഷിക മേഖലയുടെ ഉത്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാനാവും.
മൂന്ന് ദിവസങ്ങളിലായി
കേര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വകുപ്പ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി കേര പദ്ധതി അവലോകനം, വയനാട്ടിലെ കാര്‍ഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള നടപടികള്‍, കാലാവസ്ത വ്യതിയാനവും കീടരോഗ വ്യാപനവും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.
അമ്പലവയല്‍ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ഡീന്‍ ഡോ. സി കെ യാമിനി വര്‍മ്മ അധ്യക്ഷയായ ശില്പശാലയില്‍
കേര റീജ്യനല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അമല്‍ മഹേശ്വര്‍, ഡെപ്യൂട്ടി റീജ്യനല്‍ പ്രൊജക്ട് ഡയറക്ടര്‍ ഷീന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ ബിന്ദു, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ ആര്‍ സുരേഷ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അമ്പിളി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍