ഹിന്ദു ഐക്യവേദി നിവേദനം നല്‍കി

തിരുനെല്ലി: തിരുനെല്ലി കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഹിന്ദു ഐക്യ വേദി വയനാട് ജില്ലാ കമ്മറ്റി നിവേദനം നല്‍കി. സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ പാപനാശിനി കരയില്‍ കുടുതല്‍ സൗകര്യം ഒരുക്കുക, പാര്‍ക്കിങ്ങിനുവേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ സ്ഥലത്ത് എത്രയും പെട്ടെന്ന് സ്ഥിരം പാര്‍ക്കിങ്ങ് സൗകര്യം എര്‍പ്പെടുത്തുക, ബലി തര്‍പ്പണത്തിന് എത്തിച്ചേരുന്ന ഭക്തരുടെ മുഴുവന്‍ വാഹനങ്ങളും കഴിഞ്ഞ വര്‍ഷത്തെ പൊലെ വണ്‍ വേ ആയി കടത്തിവിടുക എന്നീ അവശ്യങ്ങള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.എം ഉദയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഉദയന്‍, ജില്ലാ സംഘടന സെക്രട്ടറി കെ.വി സനല്‍, താലൂക്ക് പ്രസിഡന്റ് കെ.ടി ദിനേശന്‍ അഞ്ചുകുന്ന് എന്നിവര്‍ പങ്കെടുത്തു,
.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍