റോട്ടറി കബനി വാലി മാനന്തവാടിക്ക് പുതിയ ഭാരവാഹികള്‍

മാനന്തവാടി: 2025-26 വര്‍ഷത്തെ റോട്ടറി കബനിവാലിയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റായി ഷാജി അബ്രഹാം, സെക്രട്ടറിയായി റിന്‍സ് കെ പി,ട്രഷറര്‍ ആയി ജോബി കെ ജോസ് എന്നിവരാണ് ചുമതലയേറ്റത്. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും, പരിസ്ഥിതി സംരക്ഷണ പ്രൊജക്ടുകള്‍ അവതരിപ്പിക്കുമെന്നും പ്രസിഡന്റ് ഷാജി അബ്രഹാം പ്രഖ്യാപിച്ചു.
മാനന്തവാടി ഫേണ്‍ ട്രീ റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യത്തെ റോട്ടറി ഗവര്‍ണര്‍ (2025-26) ബിജോഷ് മാനുവേല്‍ മുഖ്യ പ്രഭാഷണവും,റൊട്ടേറിയന്‍ ദീപക് കുമാര്‍ കൊറോത്ത് മുഖ്യാഥിതിയുമായിരുന്നു.കൂടാതെ വയനാട് ജില്ലയിലെ വിവിധ റോട്ടറി ക്ലബുകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു
ജോണ്‍സന്‍ ജോണ്‍, പ്രാഭിലാഷ് കെ ടി,സുനില്‍ കെ ജി,ഡോ രമേഷ് കുമാര്‍,രവീന്ദ്രനാദ്,കെ കെ പ്രവീണ്‍,സണ്ണി സി കെ,ഡോ സന്തോഷ് സ്‌ക്കറിയ, വിനീത് വയനാട് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍