കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകള്‍ പരിഗണിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ഇന്ന് 600 അപേക്ഷകള്‍ പരിഗണിച്ചു.2020 ഓഗസ്റ്റ് 31 മുന്‍പുള്ള കാര്‍ഷിക ലോണ്‍ സംബന്ധിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. അദാലത്ത് ജൂലൈ 16, 17 തീയതികളിലും തുടരും.
കളക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന അദാലത്തില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗങ്ങളായ എന്‍ യു ജോണ്‍കുട്ടി, അഡ്വ. കെ ആര്‍ രാജന്‍, പി എം ഇസ്മയില്‍, ജോസ് പാലത്തിനാല്‍, കെ സി വിജയന്‍
എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍