മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25)വിനെയാണ് തിരുവനന്തപുരം നന്ദന്‍കോടുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമായിട്ടില്ല.
തൃശ്ശിലേരി ചേക്കോട്ട് കുന്ന് ഊരിലെ വിജയന്റെയും ബിന്ദുവിന്റെയും മകനാണ്
ബിജു. ഭാര്യ: ശാമിലി. സഹോദരങ്ങള്‍: ബിബിന്‍ കുമാര്‍, ഹരി, വിനോദ്, ദിവ്യ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍