OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും

  • S.Batheri
03 Jul 2025

ചീരാല്‍ (സുല്‍ത്താന്‍ ബത്തേരി): സിപിഐ വയനാട് ജില്ലാ സമ്മേളനം ജൂലൈ 4,5,6 തീയ്യതികളിലായി ചീരാലില്‍ നടക്കും. സമ്മേളന നഗരയിലേക്ക് വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുകൊണ്ടുവരുന്ന കൊടിമര, പതാക, ബാനര്‍ ജാഥകള്‍ വൈകുന്നേരം നാലിന് സമ്മേളന നഗരിയില്‍ സംഗമിക്കും.  അട്ടമല മുസ്തഫ സ്മൃതി കൂടീരത്തില്‍ നിന്ന് ആരംഭിക്കുന്ന പതാക ജാഥ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും.   ജില്ലാ എക്‌സിക്യുട്ടീവ് അംഗം മഹിതാ മൂര്‍ത്തി  ആണ്  പതാക ജാഥയുടെ ക്യാപ്റ്റന്‍.  മേപ്പാടി മണ്ഡലം സെക്രട്ടറി കെ രമേശന്‍ അസിസ്റ്റന്റ് സെക്രട്ടറിയും, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ കെ തോമസ് ഡയറക്ട്ടറുമാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി ഏറ്റുവാങ്ങും. ബാനര്‍ ജാഥ മാനന്തവാടി കെ  കെ അണ്ണന്‍ സ്മ!ൃതി കുടീരത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി കെ ശശിധരന്‍ ജാഥാ ക്യാപ്റ്റനും, മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭാ രാജന്‍ വൈസ് ക്യാപ്റ്റനും, ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി എം സുധീഷ് ഡയറക്ട്ടറുമാണ്. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി മണി ഏറ്റുവാങ്ങും. പുല്‍പ്പളളി പി എസ് വിശ്വംഭരന്‍ സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി ഉദ്ഘാടനം ചെയ്യും. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി ജെ ചാക്കോച്ചന്‍ ജാഥാ ക്യാപ്റ്റനും, പുല്‍പ്പളളി മണ്ഡലം സെക്രട്ടറി ടി സി ഗോപാലന്‍ വൈസ് ക്യാപ്റ്റനും, എക്‌സിക്യുട്ടീവ് അംഗം എം വി ബാബു ഡയറക്ട്ടറുമാണ്. എക്‌സിക്യുട്ടീവ് അംഗം അഡ്വ കെ ഗീവര്‍ഗീസ് ഏറ്റുവാങ്ങും. നാളെ പി എസ് വിശ്വംഭരന്‍ നഗറില്‍ (പ്ലാസ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളം ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്വാഗത സംഘം കണ്‍വീനര്‍ സജി വര്‍ഗീസ് സ്വാഗതം പറയും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി ചാമുണ്ണി പ്രസംഗിക്കും.

നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സമ്മേളന നഗരയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും.
ണൃശലേ ീേ ടമഷമ്യമി ഗെ



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show