OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും

  • Keralam
03 Jul 2025

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവം നാളെ സമാപിക്കാനിരിക്കെ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്ഷേത്ര ദര്‍ശനത്തിന് കര്‍ണാടക ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ കന്നട നടന്‍ ദര്‍ശനടക്കമുള്ള സിനിമാ താരങ്ങളും, കര്‍ണാടക യൂ ട്യൂബര്‍മാരും, മാധ്യമങ്ങളും കൊട്ടിയൂര്‍ മഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ടുള്ള റീല്‍സുകളും, വാര്‍ത്തകളും  സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഉത്സവ നഗരിയിലേക്ക് കര്‍ണാടകക്കാരുടെ കുത്തൊഴുക്കുണ്ടായത്. നിലവില്‍ ഉത്സവ നഗരിയിലെ പാര്‍ക്കിംഗ് ഏര്യകളും, റോഡരികുകളുമെല്ലാം കര്‍ണാടക വാഹനങ്ങള്‍ കൊണ്ട് നിറയുകയാണ്. കൂടാതെ കാട്ടിക്കുളം, മാനന്തവാടി, തലപ്പുഴ ടൗണുകളെല്ലാം വാഹനത്തിരക്കേറി. ഇതിനിടെ അമിത വേഗത മൂലവും, പരിചയക്കുറവിനാല്‍ വഴിതെറ്റി വരുന്നത് മൂലവും ഗതാഗത കുരുക്കും, അപകടങ്ങളും കൂടുന്നുണ്ട്. വിശ്വാസികളേക്കാള്‍ ഏറെ വിനോദത്തിനായെത്തുന്നവരാല്‍ നിറയുകയാണ് കൊട്ടിയൂര്‍ പരിസരം. ഈ റൂട്ടിലെ മിക്ക ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്‌റ്റേ റൂമുകളിലും സന്ദര്‍ശക തിരക്കേറിയതായി പറയുന്നു. ഇത് വടക്കേവയനാടിനെ സംബന്ധിച്ച് കൂടുതല്‍ ഉണര്‍വ്വേകുന്ന കാര്യമാണ്.വരും വര്‍ഷങ്ങളില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ഭക്തരുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ കരുതുന്നത്.


വൈശാഖോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും. അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, കുടിപതികളുടെ തേങ്ങയേറ് എന്നിവ ഇന്ന് നടക്കുന്ന പ്ര ധാന ചടങ്ങുകളാണ്. വൈശാഖോത്സവത്തിലെ ചതുശ്ശത ങ്ങളില്‍ അവസാനത്തേതാണ് അത്തം നാളായ വ്യാഴാഴ്ച നിവേദിക്കുക. ദേവസ്വം വക
യാണ് അത്തം നാളിലെ ചതു ശ്ശതം അഥവാ വലിയവട്ടളം പായസം.

ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാര്‍ ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതി കള്‍ തേങ്ങയേറും നടത്തും. വ്യാഴാഴ്ച രാത്രി തുടങ്ങുന്ന കല ശപൂജകള്‍ പുലര്‍ച്ചെ വരെ നീളും.
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
  • താപനില ക്രമാതീതമായി ഉയരുന്നു: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  • ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show