വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %

കല്‍പ്പറ്റ: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിദ്യാകിരണം പദ്ധതിയ്ക്ക് കീഴില്‍ വയനാട് ജില്ലയിലെ 63 % സ്‌കൂളുകളിലും ഭൗതിക സൗകര്യവികസനം പൂര്‍ത്തിയാക്കി.ഭൗതിക സൗകര്യവികസനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ 46 സ്‌കൂളുകളില്‍ 29 എണ്ണത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ബാക്കി സ്‌കൂളുകളില്‍ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്.ജൂലൈ മാസത്തില്‍ഭൗതിക സൗകര്യവികസന പ്രവൃത്തി പൂര്‍ത്തിയാക്കിയ സ്‌കൂളുകളുടെ എണ്ണം 32 ആയി ഉയര്‍ത്തലാണ് ലക്ഷ്യം. സെപ്റ്റംബര്‍ ആകുമ്പോഴേക്കും 72% സ്‌കൂളുകളിലും പ്രവൃത്തി പൂര്‍ത്തീകരിക്കും.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ളഅക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി
ജില്ലാതല യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാ സമിതികളും ബ്ലോക്ക് തല യോഗങ്ങള്‍ ചേര്‍ന്ന് ബ്ലോക്ക് സമിതികളും രൂപീകരിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 305 സ്‌കൂള്‍ തല യോഗങ്ങള്‍ നടന്നു.
ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതിയായ മഞ്ചാടി 202425 അധ്യയന വര്‍ഷം ജില്ലയിലെനാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടപ്പാക്കി. ഈ അധ്യയന വര്‍ഷം 88 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.
വയനാട് ജില്ലയിലെ 98% സ്‌കൂളുകളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനവും 99% സ്‌കൂളുകളില്‍ അജൈവമാലിന്യ സംസ്‌കരണ സംവിധാനവും ഉണ്ട്. ജില്ലയിലെ 249 സ്‌കൂളുകളില്‍ (89%) ഇമാലിന്യ പരിപാലന സംവിധാനമുണ്ട്.
ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 55 സ്‌കൂളുകള്‍ ചേര്‍ന്നു 7.5 കോടി
രൂപയുടെ പ്രോജക്റ്റുകള്‍ തയ്യാറാക്കി ശുചിത്വമിഷന് സമര്‍പ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ubmamc