ദുബൈ ഫാല്‍ക്കന്‍സ് എഫ്‌സി ജേഴ്‌സി പ്രകാശനം ചെയ്തു

വയനാട് ഫാല്‍ക്കണ്‍സ് എഫ്. സി യുടെ 2017-18 സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം അല്‍ വര്‍ഖയില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ പാര്‍ക്കോ ഗ്രുപ്പിനു വേണ്ടി പിആര്‍ഒ മുജീബ് ഫാറുഖി ഫാല്‍ക്കണ്‍സ് ക്യാപ്റ്റന്‍ നൗഷാദിനു നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ടീം മാനേജര്‍ മുഹ്താജ്, കോച്ച് ഷബീര്‍, മുഖ്യരക്ഷാധികാരികളായ ഫിറോസ്, മുനീര്‍, സക്കീര്‍, റിനു, മഹറൂഫ്, ഫിറോസ് പിണങ്ങോട്, സുനീര്‍, അലി, നൂറുദ്ദീന്‍,ഫായിസ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. തുടര്‍ന്നു നടന്ന പ്രദര്‍ശന മല്‍സരത്തില്‍ അല്‍ ബര്‍ഷാ എഫ്. സിയും ഫാല്‍ക്കണ്‍സ് എഫ്.സിയും സമനിലയില്‍(22) പിരിഞ്ഞു.ദുബൈയില്‍ ഉള്ള ഫുട്‌ബോളോ ക്രിക്കറ്റോ കളിക്കാന്‍ താല്‍പര്യമുള്ള വയനാട്ടുകാര്‍ താഴെ കൊടുത്ത നംബറില്‍ ബന്ധപ്പെടുക. ഹസ്സന്‍ 055 402 8829, അജിനാസ് :055 704 7406 ,മുഹ്താജ്, : 055 633 8489, നൗഷാദ് : 055 406 4868മുജീബ് 056 401 7454.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍