കൊടും കുറ്റവാളികളായ മൂന്ന് പേര്‍ മോഷണകുറ്റത്തിന് അറസ്റ്റില്‍ ;പിടിയിലായത് പനമരത്ത് മാവോയിസ്റ്റെന്ന പേരില്‍ വയോധികയെ ആക്രമിച്ച് മോഷണം നടത്തിയ സംഘം

കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ മോഷണ കേസില്‍ അറസ്റ്റിലായി. പേര്യ വട്ടോളി കോട്ടകുടിയില്‍ വീട്ടില്‍ ഷാന്‍ എന്ന ഷാനവാസ് (34), പനമരം കീഞ്ഞുകടവ് തേനൂട്ടികല്ലിങ്കല്‍ വീട്ടില്‍ അബൂബക്കര്‍ (49), പുല്‍പ്പള്ളി കൊച്ചുപറമ്പില്‍ വീട്ടില്‍ വിജേഷ് (33) എന്നിവരാണ് പിടിയിലായത്. മാനന്തവാടി പോലീസിന്റെ സംഘടിതമായ ആസൂത്രണമികവിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.അബൂബക്കറും, ഷാനവാസും തലപ്പുഴ വാളാട് കുരീക്കലാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് അന്‍പതിനായിരം രൂപ മോഷ്ടിച്ച കേസിലും, വിജേഷ് ഇവരോടൊപ്പം ചേര്‍ന്നു പനമരത്ത് വീട്ടില്‍ കയറി വയോധികയെ മാവോയിസ്റ്റ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലുമാണ് അറസ്റ്റിലായിരിക്കുന്നത്.
പേര്യയില്‍ 2015 ല്‍ നടന്ന ഷിജില്‍ കുമാര്‍ കൊലക്കേസില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്. ഇയാള്‍ അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ഷാജഹാനെ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കൂടെ മറ്റു രണ്ടുപേരായ അബൂബക്കറും, വിജേഷും ഉണ്ടെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റു കേസുകളുടെ വിശദാംശങ്ങള്‍ കൂടി അറിയുന്നത്. 2015 ല്‍ നടന്ന പനമരം മൂസക്കൊലകേസിലും, വിജേഷ് 2015 ല്‍ പാലക്കാട് വാളയാറില്‍ നടന്ന ഉണ്ണികൃഷ്ണന്‍ കൊലക്കേസിലും പ്രതിയാണ്.
വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് മൂവരും വൈത്തിരി സബ്ബ് ജയിലില്‍ എത്തിയതിനു ശേഷമാണ് ഇവര്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മൂവരും ചേര്‍ന്നാണ് കഴിഞ്ഞ അഗസ്റ്റ് 16 ന് രാത്രി പനമരത്ത് മുഖംമൂടി ധരിച്ച് വീട്ടില്‍ കയറി ഞങ്ങള്‍ മാവോയിസ്റ്റ് ആണെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി അണിഞ്ഞിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന എയര്‍ ഗണ്ണും തട്ടിയെടുക്കുകയും ചെയ്തത്. ഈ സംഭവം പനമരത്ത് മാവോയിസ്റ്റ് ഭീഷണിയുള്ളതായി എന്ന തരത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ, സി ഐ പി കെ മണി, പനമരം എസ് ഐ ഉബൈദുള്ള, തലപ്പുഴ എസ് ഐ അനില്‍, മാനന്തവാടി ഡി വൈ എസ് പി ഓഫീസിലെ എസ് ഐ എന്‍ ജെ മാത്യു, വെള്ളമുണ്ട എസ്.ഐ ആയിരുന്ന അജിത്ത്,എ എസ് ഐ സുഭാഷ് എസ് മണി, സി പി ഒ ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടോ എന്നറിയാനായി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍