OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ

  • Mananthavadi
15 Jun 2025

മാനന്തവാടി: വയനാട് ജില്ലയില്‍ പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ ചെയ്യാനാവശ്യമായ സ്‌കില്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം  ജൂണ്‍16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പട്ടികജാതി  പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും.തൊഴില്‍രഹിതര്‍ക്കും അഭ്യസ്ത വിദ്യര്‍ക്കും, തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും, സംരംഭകര്‍ക്കും ജോബ്‌സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാം.അസാപ്പ് മറ്റ്  പ്രൊഫഷണല്‍ ഏജന്‍സികളായിരിക്കും പരിശീലകര്‍.പരിശീലനം പൂര്‍ത്തിയാക്കുന്ന തോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നല്‍കാന്‍ കഴിയും.ഐ.ടി.ഐ, പോളിടെക്‌നിക്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലും,നൈപുണ്യ പരിശീലനവും ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം  പദ്ധതിയുടെ ഭാഗമായാണ് ജോബ്‌സ്‌റ്റേഷന്‍ നടപ്പാക്കുന്നത്.തദ്ദേശസ്ഥാപനങ്ങള്‍, പട്ടിക വകുപ്പ്, കുടുംബശ്രീ, അസാപ്പ്,  കേരളനോളജ്, ഇക്കോണമി മിഷന്‍, കെ ഡിസ്‌ക്  പദ്ധതിയുടെ ഭാഗമാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show