പ്രവാസി വയനാട് യുഎഇ ഷാര്‍ജക്ക് പുതിയ നേതൃത്വം

ഷാര്‍ജ: യുഎഇ യിലെ പ്രമുഖ മലയാളി കൂട്ടായ്മയായ പ്രവാസി വയനാട് യു എ ഇ യുടെ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷ പരിപാടിയും ജനറല്‍ ബോഡി യോഗവും നടത്തി. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ 2025-26 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ചെയര്‍മാനായി ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കിയെയും ജനറല്‍ കണ്‍വീനറായി അര്‍ച്ചന നിതീഷ് നെയും ട്രഷററായി മനോജിത് കെ യെയും തിരഞ്ഞെടുത്തു. നസീര്‍ ബിന്‍ അഹമ്മദ്, അനില്‍ മനന്ദരി, സുജീഷ് സുധാകരന്‍, സജ്‌ന സുനില്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും രജീഷ് ആലത്ത് , നിതീഷ് പി എം, ജസ്‌വിന്‍ ജോസ്, റഷീദ് റിപ്പണ്‍ എന്നിവരെ ജോയിന്‍ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി അഡ്വ : യു സി അബ്ദുല്ല, ബിനോയ് നായര്‍, അയ്യൂബ് ഖാന്‍, ബിനോയ് മാത്യു, ജോസ് ജോര്‍ജ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡോ:സുനില്‍ പായിക്കാട്, സഹദ് വരദൂര്‍, ബിനോയ് ക്രിസ്റ്റി, ജീസ് തോമസ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായും തിരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രിസൈഡിങ് ഓഫീസര്‍ മൊയ്ദു മക്കിയാടിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കവതരണവും ജനറല്‍ ബോഡി മുന്‍പാകെ അവതരിപ്പിച്ചു. നിതീഷ് പി എം, ജോസ് ജോര്‍ജ്, രതീഷ് ആലത്ത് എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ജനറല്‍ ബോഡി അഭിനന്ദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ റിയാസ്, സാജന്‍ വര്‍ഗീസ് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായി സുനില്‍ പായിക്കാട്, സരിത ബിനോയ്, നിമിഷ മനോജിത്ത്, ജസ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാപരിപാടികളും ഗെയിംമുകളും നടത്തി. ഷാര്‍ജ ചാപ്റ്ററിലെ കലാകാരന്മാരുടെ കൂട്ടായ്മയായ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ പരിപാടിയില്‍ അനുമോദിച്ചു. 'റെയ്‌സ് ടു സക്‌സസ്സ്' എന്ന പുസ്തകം രചിച്ച ശ്രീ. ഷാജി നരികൊല്ലി, 'ഹാപ്പിലി ഡിവോഴ്‌സ്ഡ്' എന്ന പുസ്തകം രചിച്ച നിഷ രത്‌നമ്മ എന്നിവരെയും എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ് നടത്തിയ ബിന്‍സി തോമസ്, 'ആഴം' എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സത്യജിത് റായ് ഗോള്‍ഡന്‍ ആര്‍ക് ഫിലിം വാര്‍ഡ് കരസ്ഥമാക്കിയ വൈഗ നിതീഷ് എന്നിവരെയും, കൂട്ടായ്മയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജെസ്വിന്‍ ജോസ്, സരിത ബിനോയ് അര്‍ച്ചന നിതീഷ് എന്നിവരെ പരിപാടിയില്‍ വെച് ആദരിച്ചു. യു എ ഇ യിലെ വയനാട്ടുകാരായ പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായും നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാതൃക സൃഷ്ട്ടിച്ച കൂട്ടായ്മയാണ് പ്രവാസി വയനാട് യു എ ഇ. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വിവിധ എമിറേറ്റ്‌സ്‌കളില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മ വയനാടിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഷാര്‍ജ ചാപ്റ്റര്‍ നടത്തി വരുന്ന ഫാമിലി മീറ്റപ്പുകള്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഇവെന്റുകള്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ ഏറെ ശ്രദ്ധേയമാണ്. കൂടാതെ, അംഗങ്ങള്‍ക്ക് നിയമ സഹായത്തിനായി ലീഗല്‍ സെല്‍, ജോലിസംബന്ധമായ സഹായങ്ങള്‍ക്ക് ജോബ് സെല്‍ എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. പ്രകൃതി ദുരന്തങള്‍ വയനാടിനെ വേട്ടയാടിയപ്പോളുണ്ടായ പ്രതിസന്ധികളിലുള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും പ്രവാസികള്‍ക്കിടയിലും ചെയ്തു വരുന്നത്. പിന്നാക്ക ജില്ലയായ വയനാടിന്റെയും വയനാടന്‍ ജനതയുടെയും ഉന്നമനത്തിനായി മുന്‍ഗാമികള്‍ ചെയ്തുവെച്ചതിന്റെ തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്ക് കൂട്ടായ്മയെ എത്തിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
6g1x5g
yw0b83
bkjzqw
lt2qdq
nhbbex
zuzrom
nx2zhc
jz6wp4
ii5gsn