OPEN NEWSER

Friday 30. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും

  • Mananthavadi
29 May 2025

മാനന്തവാടി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ മാനന്തവാടി എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്ര സമീപത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം നാളെ (മെയ് 30) പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് നടക്കുന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ഖാദി വസ്ത്രങ്ങള്‍ക്കും ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
'ഖാദി പഴയ ഖാദിയല്ലെന്ന' സന്ദേശം ജനങ്ങളിലെത്തിച്ച് പുതുതലമുറയ്ക്ക് അഭികാമ്യമായ വസ്ത്രങ്ങളുടെ വലിയൊരു ശേഖരവുമായാണ് ഷോറും തുടങ്ങുന്നത്.


ആദ്യവില്‍പ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥി ആവും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ഖാദി ബോര്‍ഡ് മെമ്പര്‍ കെ കെ ശിവരാമന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുധാകരന്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ ടി ബൈജു,  ഉദ്യോഗസ്ഥര്‍, രാഷ്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍
  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
  • മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും
  • നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേര്‍
  • വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി
  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show