OPEN NEWSER

Friday 30. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി

  • Kalpetta
29 May 2025

സുഗന്ധഗിരി: വൈത്തിരി സുഗന്ധഗിരി ബി എല്‍ കോട്ടേഴ്‌സ് പ്രദേശത്ത് കാട്ടാനകളിറങ്ങി പ്രദേശത്തെ ഒരു വീടിന് കേടുപാടുകള്‍ വരുത്തി.
ഇതിനിടെ ആന തട്ടിയ ഗൃഹനാഥന് നിസാരപരിക്കേറ്റു. തമ്പി (63) യെന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌നിസാരമാണെന്നും നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയുമാണെന്നാണ്  പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയിലാണ് പ്രദേശത്ത് നാല്  ആനകളിറങ്ങിയത്. ഉടന്‍ തന്നെ വനം വകുപ്പ് ആര്‍ ആര്‍ ടി സംഘം സ്ഥലത്ത് എത്തിയെങ്കിലും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതും മഴയും ആനകളെ തുരത്തുന്നതിന് പ്രതിസന്ധിയായി. തുടര്‍ന്ന് രാവിലെ തമ്പിയുടെ ആസ്ബസ്‌റ്റോസ് മേഞ്ഞ ചെറിയ ഷെഡ് ആന തട്ടിമറിക്കുകയായിരുന്നു.തമ്പിയുടെ ഭാര്യയും, മകനും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും പരിക്കൊന്നുമില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍
  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
  • മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും
  • നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേര്‍
  • വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി
  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show