വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനിഗിരി തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിന്‍ കുട്ടിയെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പും ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനകം നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്.സ്ഥലത്ത് പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാരെത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും, പട്രോളിംങ് നടത്തുകയും ചെയ്തു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍