OPEN NEWSER

Friday 30. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല: മന്ത്രി വീണാ ജോര്‍ജ്

  • Keralam
28 May 2025

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി.രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
  • മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും
  • നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേര്‍
  • വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി
  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
  • മഴക്കെടുതി: ജില്ലയില്‍ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show