OPEN NEWSER

Tuesday 27. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അപ്പപാറ കൊലപാതകം; കൊല്ലപ്പെട്ട യുവതിയുടെ മകളെയും കൊലപാതകിയെയും കണ്ടെത്തി.

  • Mananthavadi
26 May 2025

തിരുനെല്ലി: തിരുനെല്ലി അപ്പപാറ വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍ കുന്ന് സ്വദേശി  പ്രവീണ (34) യുടെ കൊലപാതകിയായ ആണ്‍ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകള്‍ അബിനയെയും കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു
എസ്‌റ്റേറ്റിനുള്ളിലേക്ക് കടന്നുകളഞ്ഞ  ദിലീഷിനെയും, കുട്ടിയേയും എസ്‌റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

സംഭവത്തിന് ശേഷം രാത്രി തന്നെ വീടിന് സമീപത്തെ വിശാലമായ എസ്‌റ്റേറ്റിനുള്ളിലേക്കാണ് കുട്ടിയേയും കൊണ്ട് പ്രതി പോയതെന്ന വിവരത്തിന്റെ  അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസും, വനം വകുപ്പും എസ്‌റ്റേറ്റിനുള്ളില്‍ വ്യാപക തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചുമാണ് തിരച്ചില്‍ നടത്തിയത്. കൊല ചെയ്ത ദിലീഷ് പിലാക്കാവ് സ്വദേശിയാണ്. തൊട്ടില്‍പാലത്ത് നിന്നും വിവാഹം കഴിച്ച ഇയ്യാളെ കഴിഞ്ഞ സെപ്തംബര്‍ 17 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്  ഇയ്യാള്‍ തിരിച്ചു വരികയും ചെയ്തിരുന്നു. ഇക്കാലയളവിലാണ് പ്രവീണയുമായി ഇയ്യാള്‍ സൗഹൃദത്തിലായിരുന്നെന്ന് വ്യക്തമായത്.

ഭര്‍ത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ മക്കളോടൊപ്പാമാണ് വാകേരിയില്‍ താമസിച്ചു വന്നിരുന്നത്. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനര്‍ഘയെ ഇന്നലെ രാത്രി തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴക്കെടുതി: വയനാട് ജില്ലയില്‍ 18 ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു
  • കാലവര്‍ഷക്കെടുതി: വയനാട് ജില്ലയിലെ 242.74 ഹെക്ടറിലെ കൃഷി നശിച്ചു
  • ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
  • മഴക്കെടുതി: വയനാട് ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു
  • വയനാട് പെരിക്കല്ലൂര്‍ മരക്കടവില്‍ വീണ്ടും പുലി
  • ഫോണില്‍ സംസാരിച്ച് ബസ് ഡ്രൈവിംഗ്; ഡ്രൈവറെ സസ്‌പെന്റ് ചെയ്തു
  • മഴക്കെടുതി: വയനാട് ജില്ലയില്‍ അഞ്ച് ക്യാമ്പുകളിലായി 104 പേര്‍
  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് ബാണസുര ഭാഗങ്ങളില്‍
  • മഴക്കെടുതി: വയനാട് ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍
  • വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show