OPEN NEWSER

Thursday 29. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴക്കെടുതി: വയനാട് ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു

  • Kalpetta
27 May 2025

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി  207 പുരുഷന്മാര്‍, 233 സ്ത്രീകള്‍(മൂന്ന് ഗര്‍ഭിണികള്‍), 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ പെയ്യ്ത ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ,  മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 28 പുരുഷന്മാരും  32 സ്ത്രീകളും (1 ഗര്‍ഭിണി)  അഞ്ച് വായോധികര്‍, 21 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ നിന്നും  10  കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി.  ക്യാമ്പില്‍ ഒന്‍പത് പുരുഷന്മാരും 11 സ്ത്രീകളും ഒന്‍പത് കുട്ടികളുമാണുള്ളത്. നൂല്‍പ്പുഴ പുഴങ്കുനി ഉന്നതിയിലെ 15 കുടുംബങ്ങളെ കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. 11 പുരുഷന്മാരും 19  സ്ത്രീകളും 12  കുട്ടികളും ക്യാമ്പിലുണ്ട്. മുത്തങ്ങ ജിഎല്‍പി സ്‌കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. കുന്താണി ഗവ എല്‍പി സ്‌കൂളില്‍ 17 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 20 പുരുഷന്മാരും 29 സ്ത്രീകളും ഏഴു കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെയുള്ളത്. പൂതാടി എസ്എന്‍എച്ച്എസ് സ്‌കൂളിലേക്ക് ഒന്‍പത് കുടുംബങ്ങളെ മാറ്റി. 13 പുരുഷന്മാരും 12 സ്ത്രീകളും ഏഴു കുട്ടികളെയുമാണ് മാറ്റിതാമസിപ്പിച്ചത്. മുത്തങ്ങ ജിഎല്‍പി സ്്കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി. 10 പുരുഷന്മാര്‍, 10 സ്ത്രീകള്‍, ആറ് കുട്ടികള്‍ ക്യാമ്പിലുണ്ട്. നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂളിലേക്ക്  15 കുടുംബങ്ങളെ മാറ്റി. 15 പുരുഷന്മാരും 16 സ്ത്രീകളും എട്ട് കുട്ടികളും ഏഴു വയോജനങ്ങളും ക്യാമ്പില്‍ താമസിക്കുന്നുണ്ട്.


വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 15 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് ഭിന്നശേഷിക്കാരും, മൂന്ന് വയോധികരും ക്യാമ്പില്‍ താമസിക്കുന്നുണ്ട്. കരിംകുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 27 പുരുഷന്മാര്‍, 24 സ്ത്രീകള്‍(1 ഗര്‍ഭിണി), 17 കുട്ടികള്‍, അഞ്ചു വായോധികരെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക്  12 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 17 പുരുഷന്‍മാര്‍, 19 സ്ത്രീകള്‍(1 ഗര്‍ഭിണി ), 20 കുട്ടികള്‍, ആറ് വയോജനങ്ങള്‍ എന്നിവരാണ്  ക്യാമ്പില്‍ താമസിക്കുന്നത്. തെക്കുംതറ എയുപി സ്‌കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 23 പുരുഷന്മാരും 25 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്‌കൂളില്‍ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. മേപ്പാടി കോട്ടനാട് ഗവ യു പി സ്‌കൂളിലെ ക്യാമ്പിലേക്ക് അഞ്ചു കുടുംബങ്ങള്‍ താമസിക്കുന്നു. എട്ട് പുരുഷന്മാര്‍, 9 സ്ത്രീകള്‍, 3 കുട്ടികളും, 3 വായോജനങ്ങളും ഉള്‍പെടുന്നു.


മാനന്തവാടി താലൂക്കിലെ പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് 15 കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 17 സ്ത്രീകളും 15 കുട്ടികളും ക്യാമ്പിലുണ്ട്.  മാനന്തവാടി വരടിമൂല സാംസ്‌കാരിക നിലയത്തിലേക്ക്  ഒരു കുടുംബത്തെയും മാറ്റി പാര്‍പ്പിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനും മൂന്ന് കുട്ടികളുമാണുള്ള

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
  • മഴക്കെടുതി: ജില്ലയില്‍ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു
  • മഴക്കാലപ്പൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
  • മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു: റവന്യൂ മന്ത്രി കെ രാജന്‍
  • വയനാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം; കൂടുതല്‍ മഴ ലക്കിടിയില്‍
  • കൊവിഡ്; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല: മന്ത്രി വീണാ ജോര്‍ജ്
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേര്‍
  • കൊവിഡ് കേസുകളില്‍ വര്‍ധന: ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കണം, മാസ്‌ക് ധരിക്കണം; നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്
  • അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ഇടത്ത് ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രത നിര്‍ദേശം
  • പാല്‍ച്ചുരത്തില്‍ ഗതാഗതം നിരോധിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show