വയനാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം; കൂടുതല്‍ മഴ ലക്കിടിയില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പെയ്യ്ത മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം. മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂടുതല്‍ മഴ ലബിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തുകളിലെ മുത്തങ്ങ, പഴേരി ഭാഗങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. 16 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 250 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍