വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് ബാണസുര ഭാഗങ്ങളില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ മെയ് 26 ന് രാവിലെ 8 മുതല്‍ 27 ന് രാവിലെ 8 വരെ കണകാക്കിയ മഴയളവില്‍ കൂടുതല്‍ മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര ഭാഗത്താണ്. 24 മണിക്കുറില്‍ 250 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. തൊണ്ടര്‍നാട്, പൊഴുതന, വൈത്തിരി, തവിഞ്ഞാല്‍, തരിയോട്, വെള്ളമുണ്ട, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 200 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ജില്ലയില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിലാണ്. 45 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍