മഴക്കെടുതി: വയനാട് ജില്ലയില്‍ 18 ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു. 197 കുടുംബങ്ങളില്‍ നിന്നായി 235 പുരുഷന്മാര്‍, 278 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180 കുട്ടികള്‍, 41 വയോജനങ്ങള്‍, അഞ്ച്
ഭിന്നശേഷിക്കാരെ ഉള്‍പ്പെടെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ ലഭിച്ച ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ എട്ട് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, കോട്ടപ്പടി, മൂപ്പൈനാട്, തൃക്കൈപ്പറ്റ, ചീരാല്‍, പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, പനമരം, മാനന്തവാടി പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 20 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 29 പുരുഷന്മാരും 36 സ്ത്രീകളും (1 ഗര്‍ഭിണി) ഏഴ് വായോധികര്‍, 12 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കല്ലിങ്കര എയുപി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ പത്ത് പുരുഷന്മാരും 13 സ്ത്രീകളും പത്ത് കുട്ടികള്‍ നാല് വയോജനങ്ങളാണ് ഉള്ളത്. കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 18 കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും ക്യാമ്പിലുണ്ട്. മുത്തങ്ങ ജിഎല്‍പി സ്‌കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. കുന്താണി ഗവ എല്‍പി സ്‌കൂളില്‍ 17 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. 21 പുരുഷന്മാരും 29 സ്ത്രീകളും ഏഴ് കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെയുള്ളത്. പൂതാടി എസ്എന്‍എച്ച്എസ് സ്‌കൂളിലെ ക്യാമ്പില്‍ എട്ട് കുടുംബങ്ങളുണ്ട്. 10 പുരുഷന്മാരും ഒന്‍പത് സ്ത്രീകളും(ഒരു ഗര്‍ഭിണി) ആറ് കുട്ടികളും മൂന്ന് വയോജനങ്ങളെയുമാണ് മാറ്റിതാമസിപ്പിച്ചത്. ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിയ 20 കുടുംബങ്ങളില്‍ മ 26 പുരുഷന്മാരും 26 സ്ത്രീകളും 15 കുട്ടികളും ഏഴു വയോജനങ്ങളുമുണ്ട്. ചെകാടി എല്‍ പി സ്‌കൂളിലേക്ക് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഇവിടെ ഉള്ളത്. തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂളിലേക്ക് നാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാല് പുരുഷന്‍, അഞ്ചു സ്ത്രീ, അഞ്ചു കുട്ടികള്‍ രണ്ട് വയോജനങ്ങളെയാണ് മാറ്റിയത്.
വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 15 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് ഭിന്നശേഷിക്കാരും, മൂന്ന് വയോധികരും ക്യാമ്പില്‍ താമസിക്കുന്നുണ്ട്. കരിംക്കുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 25 പുരുഷന്മാര്‍, 22 സ്ത്രീകള്‍(1 ഗര്‍ഭിണി), 16 കുട്ടികള്‍, രണ്ട് ഭിന്നശേഷിക്കാര്‍, മൂന്ന് വായോധികരെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 13 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 17 പുരുഷന്‍മാര്‍, 21 സ്ത്രീകള്‍(1 ഗര്‍ഭിണി ), 23 കുട്ടികള്‍, ആറ് വയോജനങ്ങള്‍ എന്നിവരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തെക്കുംതറ എയുപി സ്‌കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 23 പുരുഷന്മാരും 25 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. മേപ്പാടി കോട്ടനാട് ഗവ യു പി സ്‌കൂളിലെ ക്യാമ്പിലേക്ക് അഞ്ചു കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, 3 കുട്ടികളും, 3 വയോജനങ്ങളും ക്യാമ്പിലുണ്ട്. കടശ്ശേരി പഞ്ചായത്ത് കെട്ടിടത്തിലേക്ക് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പില്‍ ഒരു പുരുഷനും ഒരു സ്ത്രീയും ആറ് കുട്ടികളും ഒരു ഭിന്നശേഷിക്കാരുമാണുള്ളത്.
മാനന്തവാടി
താലൂക്കിലെ പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് 17 കുടുംബങ്ങളെ മാറ്റി. 13 പുരുഷന്മാരും 18 സ്ത്രീകളും(ഒരു ഗര്‍ഭിണി) 15 കുട്ടികളും ക്യാമ്പിലുണ്ട്. മാനന്തവാടി വരടിമൂല സാംസ്‌കാരിക നിലയത്തില്‍ ആരംഭിച്ച ക്യാമ്പിലേക്ക് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പില്‍ ഒരു സ്ത്രീയും ഒരു പുരുഷനും മൂന്ന് കുട്ടികളുമാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍