OPEN NEWSER

Thursday 29. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴക്കെടുതി: വയനാട് ജില്ലയില്‍ അഞ്ച് ക്യാമ്പുകളിലായി 104 പേര്‍

  • Kalpetta
26 May 2025

വയനാട് ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് അഞ്ച്  ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നായി 104 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെന്മേനി കോളിയാടി എയുപിഎസ്  സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും  അഞ്ച് സ്ത്രീകളും (1 ഗര്‍ഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി.  ക്യാമ്പില്‍ ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്. നൂല്‍പ്പുഴ പുഴങ്കുനി ഉന്നതിയിലെ ഏഴ് കുടുംബങ്ങളെ കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മൂന്നു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഒന്‍പത് കുട്ടികളും ക്യാമ്പിലുണ്ട്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
  • മഴക്കെടുതി: ജില്ലയില്‍ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു
  • മഴക്കാലപ്പൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
  • മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു: റവന്യൂ മന്ത്രി കെ രാജന്‍
  • വയനാട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം; കൂടുതല്‍ മഴ ലക്കിടിയില്‍
  • കൊവിഡ്; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല: മന്ത്രി വീണാ ജോര്‍ജ്
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേര്‍
  • കൊവിഡ് കേസുകളില്‍ വര്‍ധന: ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കണം, മാസ്‌ക് ധരിക്കണം; നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്
  • അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ഇടത്ത് ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രത നിര്‍ദേശം
  • പാല്‍ച്ചുരത്തില്‍ ഗതാഗതം നിരോധിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show