ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

വാളാട്: വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കല്‍ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യന്‍ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍