വയനാട് പെരിക്കല്ലൂര്‍ മരക്കടവില്‍ വീണ്ടും പുലി

പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ മരക്കടവ് പുത്തന്‍പുരയില്‍ ബെന്നിയുടെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിനടുത്താണ് പുലിയെ കണ്ടത്. വീടിന്റെ പരിസരത്ത് എത്തിയ പുലിയുടെ ദൃശ്യം സി സി ടി വി യില്‍ കണ്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ നൈറ്റ് പട്രോളിംഗ് ടീം സ്ഥലത്തെത്തി പരിശോധന നടത്തുകയും വീട്ടുകാര്‍ക്ക് വേണ്ട ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പുലി ഒരു പട്ടിയെ പിടികൂടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍