വീട്ടമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകള്‍ ചികിത്സയില്‍

തിരുനെല്ലി: തിരുനെല്ലി അപ്പപാറയില്‍ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചേകാടി വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആണ്‍ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭര്‍ത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി അനര്‍ഘയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായ കാറ്റും മഴയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍