OPEN NEWSER

Monday 26. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി; പിടിയിലായത് കാപ്പ കേസിലെ പ്രതി

  • S.Batheri
25 May 2025

ബത്തേരി: ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി കാറില്‍ തിരകളും (ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തന്‍കുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടില്‍, സഞ്ജു എന്ന സംജാദ് (31)നെയാണ് ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. ഇതോടെ കേസിലുള്‍പ്പെട്ട നാല് പേരും പിടിയിലായി. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം  പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി.നസീഫ് (26) എന്ന ബാബുമോന്‍ എന്നിവരാണ് മുന്‍പ് പിടിയിലായവര്‍.

22.10.2024, ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ലയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ വെച്ച് ഇവരെ പിടികൂടിയത്. കെ.എല്‍ 55 വൈ. 8409 നമ്പര്‍ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച 4 തിരകളും കത്തികളുമാണ് കണ്ടെടുത്തത്. സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അപ്പപാറ കൊലപാതകം; കൊല്ലപ്പെട്ട യുവതിയുടെ മകളെയും കൊലപാതകിയെയും കണ്ടെത്തി.
  • സംസ്ഥാനത്ത് അതിതീവ്രമഴ തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്
  • വീട്ടമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകള്‍ ചികിത്സയില്‍
  • കൃഷ്ണഗിരിയില്‍ കൂറ്റന്‍ മരം കാറിന് മുകളില്‍ വീണ്; യാത്രക്കാരന് പരിക്ക്
  • കര്‍ണാടക മദ്യം കടത്താന്‍ ശ്രമിച്ച ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍
  • തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി; പിടിയിലായത് കാപ്പ കേസിലെ പ്രതി
  • കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: വയനാട് ജില്ലാ കളക്ടര്‍
  • യുവാവിനെ കത്തി കൊണ്ട് വയറിനു കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ
  • ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി; വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാരോട് സംസാരിച്ചു
  • പച്ചത്തുരുത്ത്: അതിജീവനത്തിനായി ചെറുവനങ്ങള്‍; ചോലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്ത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show