യുവാവിനെ കത്തി കൊണ്ട് വയറിനു കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ

കല്‍പ്പറ്റ: യുവാവിനെ കത്തികൊണ്ട് വയറിന് കുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളന്‍കൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയില്‍ താമസിക്കുന്ന വിനോദ് (37) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 24.05. 2019 തീയതി രാത്രിയോടെ കല്‍പ്പറ്റ ഫ്രണ്ട്‌സ് നഗര്‍ ഉന്നതിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനമരം ഏച്ചോം വാടോത്ത് ഉന്നതിയിലെ വിജീഷി(24)നെ പ്രതി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. അന്നത്തെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജി.പി സജുകുമാര്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും പിന്നീട് എം.എം അബ്ദുള്‍ കരീം (ഇപ്പോള്‍ ഡി.വൈ. എസ്. പി സ്‌പെഷ്യല്‍ ബ്രാഞ്ച്) ഒളിവിലായിരുന്ന പ്രതിയെ പിടികൂടി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 13 സാക്ഷികളെ വിസ്തരിച്ചു, 11 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് അഭിലാഷ് ജോസഫ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍