പച്ചത്തുരുത്ത്: അതിജീവനത്തിനായി ചെറുവനങ്ങള്‍; ചോലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്ത്

വെങ്ങപ്പള്ളി: കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി പച്ചത്തുരുത്ത് ചെറുവനങ്ങള്‍. സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിലൂടെ. ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പച്ചത്തുരുത്ത് നടപ്പാക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി വനമാതൃകകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം. ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളിലായി 52 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. 22 ഏക്കറുകളിലായി 9000 ത്തിലധികം തൈകളാണ് ജില്ലയിലെ വിവിധ പച്ചത്തുരുത്തുകളിലായി നട്ടുപിടിപ്പിച്ചത്. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 12 പഞ്ചായത്തുകളിലായി 2.85 ഏക്കര്‍ സ്ഥലത്ത് 13 പച്ചത്തുരുത്തുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ച് മുതല്‍ ആരംഭിക്കും. ജില്ലയിലെ പ്രാദേശിക ജൈവവൈവിധ്യത്തെ പൂര്‍ണതയില്‍ നിലനിര്‍ത്താന്നുള്ള പ്രതിരോധ ചുവടുവെയ്പ്പുകളാണ് ഓരോ പച്ചത്തുരുത്തുകള്‍. ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തിരഞ്ഞെടുക്കപ്പെട്ടത് വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്താണ്. ഇവിടെ 2019 നവംബര്‍ 11 നാണ് പച്ചത്തുരുത്ത് നടപ്പിലാക്കിയത്. 774 ഇനം മരങ്ങളും 47 ഇനം ചെടികളും 354 മുളകളും ചോലപ്പുറം പച്ചത്തുരുത്തിന്റെ ആകര്‍ഷണമാണ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തിലെ സസ്യങ്ങള്‍ക്ക് ശാസ്ത്രീയ നാമം, ഫാമിലി പ്രാദേശിക പേരുകള്‍ നല്‍കി.തൊണ്ടര്‍നാട് കോറോം ശാന്തീവനമാണ് മികച്ച രണ്ടാമത്തെ പച്ചത്തുരുത്ത്. 200 സെന്റില്‍ സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തില്‍ 300 ലധികം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യവനവത്ക്കരണകാര്‍ഷിക രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കും. തൈകള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി നേതൃത്വം നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍