ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി; വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാരോട് സംസാരിച്ചു

കല്‍പ്പറ്റ: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാരോട് ദുരന്ത നിവാരണ തയ്യാറെടുപ്പുകളെ സംബന്ധിച്ച് ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടത്തുന്ന തയ്യാറെടുപ്പുകളെ പറ്റി അറിയുന്നതിന് ആയിരുന്നു മൂന്ന് ജില്ലാ കലക്ടറെയും ഫോണില്‍ ബന്ധപ്പെട്ടത്. ഉരുള്‍പൊട്ടലുകള്‍ക്കും വെള്ളക്കെട്ടുകള്‍ക്കും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. മഴക്കെടുതി മൂലം മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളെ നിശ്ചയിക്കുന്നതും അവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച വിവരങ്ങളും പ്രിയങ്ക ഗാന്ധി എം.പി. കളക്ടര്‍മാരോട് ചോദിച്ചറിഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങളെ സംബന്ധിച്ചും അവര്‍ വിലയിരുത്തി. ഏത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും തന്റെയും സേവനം ഉറപ്പു നല്‍കുന്നതായും പ്രിയങ്ക ഗാന്ധി എം.പി. കളക്ടര്‍മാരെ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍