ഗര്‍ഭസ്ഥ ശിശുവിന് പ്രായം 32 ആഴ്ച മാത്രം; മറുപിള്ളയില്‍ നിന്നും വേര്‍പെട്ട കുഞ്ഞിന് പുതുജീവനൊരുക്കിനന്മയുടെ കരങ്ങള്‍ ! മാനന്തവാടി മെഡിക്കല്‍ കോളേജിന് അഭിമാന നേട്ടം

മാനന്തവാടി: വെള്ളമുണ്ട എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയിലെ മിനിക്കും രവിക്കും മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നത് അക്ഷരാര്‍ത്ഥത്തില്‍ കരുതലിന്റെ കരങ്ങളായി മാറി. 32 ആഴ്ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുവിന് മറുപിള്ളയില്‍ നിന്നും വേറിട്ടതുള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്ത് പുനര്‍ജന്‍മം നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗം.
പൂര്‍ണ വളര്‍ച്ചയെത്താതെ മറുപിള്ളയില്‍ നിന്നും വേര്‍പെട്ടതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകളോടെ ജനിച്ച കുഞ്ഞിനെ മരണകരങ്ങളിലേക്ക് വിട്ടുനല്‍കാതെ 48 ദിവസത്തോളം നിശ്ചയദാര്‍ഢ്യത്തോടെ പരിചരിച്ച് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്
ശിശുരോഗ വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ വിനോദ് കുമാര്‍, വി സൂരജ്, പി സജനി, നസീറ ബാനു, ലോല എന്നിവരും മറ്റ് ജീവനക്കാരും. മുന്‍പ് നാല് തവണ ഗര്‍ഭിണിയായെങ്കിലും അതില്‍ മൂന്ന് കുട്ടികളും മരണപ്പെട്ട വേദനയിലായിരുന്നു ആ ദമ്പതികള്‍. ഒടുവില്‍ അഞ്ചാമത് ഗര്‍ഭിണിയായപ്പോള്‍ എല്ലാ പ്രതിസന്ധികളേയും തകര്‍ത്തെറിഞ്ഞ് ആ കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യമൊരുക്കിയെന്നുള്ളതും ഏറെ ആശ്വാസദായകമാകുന്ന വാര്‍ത്തയാകുന്നു. പരാതികളും, ആരോപണങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിനെതിരെ നിരന്തരം ഉയര്‍ന്ന് വരുമ്പോഴും ജീവനക്കാര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് പരിമിതികള്‍ക്കിടയില്‍ നിന്നും ജീവനക്കാരുടെ കൂട്ടായ്മ നേടിയേടുത്ത ഈ വിജയം.
വെള്ളമുണ്ട എട്ടേ നാല്‍ മുണ്ടക്കല്‍ ഉന്നതിയിലെ മിനിയെ ഗര്‍ഭസ്ഥാവസ്ഥയില്‍ മാര്‍ച്ച് 25നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 32 ആഴ്ച മാത്രമായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച, ഈ വളര്‍ച്ചയില്‍ ശിശുവിനെ ജീവനോടെ ലഭിക്കുക എന്നുള്ളത് അപൂര്‍വ്വമാണ്. കൂടാതെ മറു കുട്ടിയില്‍ നിന്ന് വേര്‍പ്പെട്ടതിനാല്‍ മിനിക്ക് രക്തസ്രവവുമുണ്ടായി, ഗര്‍ഭസ്ഥ ശിശുവിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദഹനസംബന്ധമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും, ഡോക്ടര്‍മാര്‍. മനസ്സിലാക്കി. കൃത്രിമശ്വാസം നല്‍കുന്നതിനും മറ്റ് ചികിതസക്കുമെല്ലാം ഒട്ടെറെ പരിമിതികളുണ്ടായിരുന്നു, വല്ലാതെ നിരാശ തോനിയ നിമിഷങ്ങളായിരുന്നു അതെന്ന് ഡോക്ടര്‍മാര്‍ ഓര്‍ക്കുന്നു പിന്നീട് സംഭവിച്ചതെല്ലാം നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിന പരിശ്രമത്തിന്റെയും മണിക്കുറുകളായിരുന്നു. ഒടുവില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 1000 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം .സാധാരണയായി 2.500 ഗ്രാം മുതല്‍ 4 കിലോ വരെയാണ് നവജാത ശിശുക്കളുടെ ഭാരം, ഭാരം വീണ്ടും കുറഞ്ഞ് 900 ഗ്രാമിലെത്തി, കുഞ്ഞിനെ ആരോഗ്യവാനായി മാതാ പിതാക്കളൊടൊപ്പം പറഞ്ഞയക്കുക എന്ന ഉറച്ച തീരുമാനത്തോടെ പ്രത്യേക നവജാത ശിശു പരിചരണ യൂണിറ്റില്‍ (എസ് എന്‍ സി യു ) സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി ഷര്‍മിള, നഴ്‌സിംഗ് ഓഫീസര്‍മാരായ വി യു ഏലമ്മ, ഷീബ ജോസഫ്, പി ജെ സ്‌നേഹ, അമൃത മരിയ, ടി പി ഷൈമോള്‍ എന്നിവരുടെ കരുതലോടെയുള്ള പരിചരണം.
അഞ്ചാമത്തേ ഗര്‍ഭമാണെങ്കിലും ജീവിച്ചിരിക്കുന്ന രണ്ടാമത്തെ മാത്രം കുഞ്ഞാണ് ഇത്. അതുകൊണ്ട് തന്നെ ഈ കുഞ്ഞ് വിലമതിക്കാന്‍ പറ്റാത്തതായിരുന്നു മിനിക്കും രവിക്കും.
48 ദിവസത്തെ പരിചരണത്തിന് ശേഷം ആരോഗ്യവാനായ കണ്‍മണിയുമായി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഈ കുടുംബം വീട്ടിലേക്ക് മടങ്ങി.1. 300 ഗ്രാമയി തൂക്കവും വര്‍ദ്ധിച്ചിരുന്നു,
ശിശുരോഗ
വിഭാഗത്തിന് പൂര്‍ണ്ണ പിന്തുണയുമായി സൂപ്രണ്ട് ഡോ: എ മൃദുലാല്‍, ആര്‍ എം ഒ ഡോ: ജി ആര്‍ ഫെസിന്‍, പി ആര്‍ ഒ എ എ ലൗലി എന്നിവരും ഉണ്ടായിരുന്നു