തോല്‍പ്പെട്ടിയില്‍ വന്‍ കുഴല്‍പണ വേട്ട ;ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി; നാല് പേര്‍ കസ്റ്റഡിയില്‍

തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടക ആര്‍ .ടി.സി ബസില്‍ബാംഗ്ലൂരില്‍ നിന്നും ഇന്ന് രാവിലെ അഞ്ച് മണിക്കാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു.
ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.തോല്‍പ്പെട്ടി ചെക് പോസ്റ്റ് ഇന്‍സ്സെക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം.എം കൃഷ്ണന്‍കുട്ടി , സി.ഇ.ഒ മാരായ എം.പി ഹരിദാസന്‍, പി എന്‍ ശശികുമാര്‍ , എ ടി കെ രാമചന്ദ്രന്‍ , വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.. ഉടന്‍ പ്രതികളെ പോലീസിന് കൈമാറും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍