OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കളക്ടര്‍ ക്ഷണിച്ചു കാനന മക്കള്‍ കാടിറങ്ങി..!

  • Kalpetta
14 Nov 2017

 

കല്‍പ്പറ്റ:കാടിന്റെ അകത്തളങ്ങളില്‍ മാത്രം ജീവിതം പൂരിപ്പിക്കുന്ന ചോലനായ്ക്കര്‍ ജില്ലാ കളക്ടറുടെ അതിഥിയായെത്തി. വയനാട് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ പ്രത്യേക ക്ഷണിതാക്കളായിട്ടാണ് ഇവര്‍ ആദ്യമായി ജില്ലാ ആസ്ഥാനത്തെത്തിയത്. വയനാട് അതിര്‍ത്തിയിലെ നിലമ്പൂര്‍ വനമേഖലയ്ക്കടുത്തുള്ള ഉള്‍വനത്തിലെ സങ്കേതത്തില്‍ നിന്നും അതിരാവിലെ പുറപ്പെട്ട കുടുംബങ്ങളെ മൂപ്പൈനാട് വനാതിര്‍ത്തിയില്‍നിന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ സ്വീകരിച്ച് ഉച്ചയോടെ കളക്ട്രേറ്റ് ഉദ്യാനത്തിലെത്തിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങിയ 12 കുടുംബങ്ങളിലെ ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികള്‍ക്ക് മധുരം നല്‍കിയും ഇവരോട് സൗഹൃദം പങ്കിട്ടും ശിശുദിനത്തില്‍ ജില്ലാകളക്ടര്‍ സംവദിച്ചു. ഉള്‍വനത്തിലെ ജീവിതാന്തരീക്ഷത്തെക്കുറിച്ചും കുട്ടികളുടെ പഠനത്തെക്കുറിച്ചു മെല്ലാംകളക്ടര്‍ ഇവരോട് ചോദിച്ചറിഞ്ഞു. വീടില്ലാത്തതിന്റെയും ഭൂമിയില്ലാത്തതിന്റെയും സങ്കടങ്ങള്‍ പ്രാക്തനവിഭാഗത്തിലെ ആദിവാസി കുടുംബങ്ങള്‍ പങ്കുവെച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്‍പ്പര്യമുെങ്കിലും

അതിനുള്ള സൗകര്യം ഇല്ലാത്തതും അമ്മമാര്‍ പറഞ്ഞു.മൂപ്പൈനാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്ററോളം ഉള്‍വനത്തിലാണ് പരപ്പന്‍പാറ ചോലനായ്ക്കരുടെ കോളനി. 22 പുരുഷന്‍മാരും 29 സ്ത്രീകളുമാണ് ഇവിടെയുള്ളത്. എഴുപതുകാരനായ ചെറിയ വെളുത്തയാണ് കോളനി മൂപ്പന്‍. കാട്ടില്‍ നിന്നും തേന്‍ ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. മിക്കവര്‍ക്കും താമസിക്കാന്‍ അനുയോജ്യമായ വീടില്ലാത്തതും ഇവര്‍ നേരിടുന്ന ദുരിതങ്ങളിലൊന്നാണ്. നാട്ടിലേക്ക വരാന്‍ മോഹമുെന്ന് ഇവര്‍ ജില്ലാ കളക്ടറുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

 പ്രാക്തനഗോത്ര വര്‍ഗ്ഗക്കാരുടെ പുനരധിവാസ പ്രത്യേക പദ്ധതിയില്‍പ്പെടുത്തി ഇവര്‍ക്ക് കാടാശേരിയില്‍ ഒരു പൊതു ഷെല്‍ട്ടര്‍ നിര്‍മിച്ച് ഉപയോഗിക്കാന്‍ വേ സഹായം നല്‍കുന്നത് പരിശോധിക്കും. കൂടാതെ പുന

രധിവാസത്തിന് താല്പര്യമുള്ളവര്‍ക്ക് വീടും സ്ഥലവും പുതിയതായി കെത്താനും ജില്ലാ കളക്ടര്‍

അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡും വൈദ്യുതിയും ഇല്ലാത്ത കാടശ്ശേരിയില്‍ നിന്നും ഇവര്‍ക്ക് ആദ്യമായിപുറം ലോകത്തേക്കുള്ള വാതില്‍ ഇതോടെ തുറക്കുകയായി. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യഇന്‍ഷൂറന്‍സ് എന്നിവയെക്കുറിച്ചെല്ലാം കളക്ടര്‍ അന്വേഷിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇതുവരെയുംലഭിച്ചിട്ടില്ലാത്തവര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനമായി. കളക്ട്രേറ്റിലെത്തിയ ഓരോ കുടം ത്തിനും പത്ത് കിലോ അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റും,പുരുഷന്‍മാര്‍ക്ക് കസവുമുണ്ടും തോര്‍ത്തും, സ്ത്രീകള്‍ക്ക് സെറ്റ് മുണ്ടും നല്‍കിയാണ് ഇവരെ കളക്ടര്‍യാത്രയാക്കിയത്. ഏറെ സന്തോഷത്തോടെയാണ് ഇവര്‍ തിരികെ യാത്രയായത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പരിരക്ഷ അര്‍ഹിക്കുന്ന പ്രാക്തന ഗോത്രവിഭാഗമാണ് ചോലനായ്ക്കര്‍. വയനാട് ജില്ലയില്‍ ഇവര്‍താമസമാക്കിയ ഏക വനമേഖലയും നിലമ്പൂര്‍ അതിര്‍ത്തിയിലെ പരപ്പന്‍പാറ സങ്കേതമാണ്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
  • ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
  • കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി
  • അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു:മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show