OPEN NEWSER

Monday 17. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കെതിരെ വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്‌സ്'; ബ്ലോക്ക് തല മത്സരങ്ങള്‍ പൂര്‍ത്തിയായി; പനമരം ബ്ലോക്ക് തല മത്സരത്തില്‍ എഫ്.സി പള്ളിക്കുന്ന് ചാമ്പ്യന്മാര്‍

  • Mananthavadi
09 May 2025

പനമരം: ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്‌സ്' അണ്ടര്‍19 ഫുട്‌ബോള്‍ കാര്‍ണിവലിന്റെ പനമരം ബ്ലോക്ക് തല മത്സരങ്ങള്‍ നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്നു.  പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു. പനമരം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജി. രാംജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരത്തില്‍ എഫ്.സി ചോമാടിയെ തോല്‍പ്പിച്ച് എഫ്.സി പള്ളിക്കുന്ന് ചാമ്പ്യന്മാരായി. മാനന്തവാടി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്‍ സമ്മാനദാനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഗാര്‍വസി മറ്റം,  സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം ശശിധരന്‍, സാദിര്‍ തലപ്പുഴ, എ.എസ്.ഐ എന്‍. ബഷീര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ  കെ. ഉബൈദ്, ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില്‍ ഓരോ ബ്ലോക്കിലും എട്ട് ടീമുകള്‍ വീതം ആകെ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ആവേശം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും മത്സരങ്ങള്‍ ശ്രദ്ധേയമായി. കാര്‍ണിവലിന്റെ ഫൈനല്‍ മത്സരങ്ങള്‍ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച(12.05.2025) നടക്കും. സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി കജട തുടങ്ങിയവര്‍ പങ്കെടുക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • എസ്.ഐ.ആര്‍; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എന്‍.ജി.ഒ അസോസിയേഷന്‍
  • വ്യാജ ട്രേഡിങ്: ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
  • വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
  • കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
  • തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show