OPEN NEWSER

Tuesday 20. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളത്തില്‍ ഇന്നും വേനല്‍ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും 50 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത

  • Keralam
01 May 2025


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മെയ് 1, മെയ് 4 തിയ്യതികളില്‍  കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് രാവിലെ എട്ട് മണിക്കുള്ള അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ മെയ് 2ന് രാവിലെ  2.30  മുതല്‍ രാത്രി 11.30  വരെ കന്യാകുമാരി തീരത്ത് 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
  • സംസ്ഥാനതല ക്ഷീരവികസന വകുപ്പ് പുരസ്‌കാരങ്ങളില്‍ വയനാട് ജില്ലയ്ക്ക് നേട്ടം
  • മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മന്ത്രി കെ. രാജന്‍ വിലയിരുത്തി; ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി കല്‍പ്പറ്റ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കള
  • പാവലിനും മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവെടുപ്പ്
  • മുംബൈ ഹാഫ് മാരത്തണില്‍ മലയാളി തിളക്കം; മാനന്തവാടിക്കാരായ ജോസിനും തോമസിനും സ്വര്‍ണം
  • മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി
  • മീനങ്ങാടിയില്‍ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
  • മീനങ്ങാടിയില്‍ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
  • നാടന്‍ തോക്കുമായി മൂന്ന് പേര്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show