ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തത: യുഡിഎഫ് പ്രതിഷേധിച്ചു

മാനന്തവാടി: ഇന്ന് വൈകീട്ടുണ്ടായ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചു മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. യഥാസമയം ഐസിയു ആംബുലന്‍സ് ലഭിക്കാത്തതിനാലും, മെഡിക്കല്‍ കോളേജില്‍ സിടി സ്കാനിങ് സംവിധാനം ഇല്ലാത്തതിനാലും സ്കാനിങിനായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വന്ന അവസ്ഥയ്ക്കെതിരെയായിരുന്നു യൂ ഡി എഫ് പ്രതിഷേധം. അപകടവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ എഡിഎം കെ. ദേവകിയെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു. യുഡിഎഫ് നേതാക്കളായ പി.വി.എസ്. മൂസ, എ.എം. നിശാന്ത്, സുനില്‍ ആലിയാട്ടുകുടി,അസീസ് വാളാട്, ഷംസീര്‍ അരണപ്പാറ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. മൃദുലാലിനെ വിളിച്ചു വരുത്തി എഡിഎം കാര്യങ്ങള്‍ സംസാരിച്ചു. ചികിത്സയില്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന കാര്യം അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ട രോഗികളെ നിരീക്ഷണത്തില്വെച്ച ശേഷമാണ് മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യാറുള്ളത്. ഈ രീതി തന്നെയാണ് സ്വീകരിച്ചതെന്നും ചികിത്സ നല്‍കാനോ റഫര്‍ ചെയ്യാനോ കാലതാമസം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി സെയ്ന്റ് ജോസഫ്സ് മിഷന് ആശുപത്രിയുടേയും കല്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുളള ഐസിയു ആംബുലന്‍സുകളുമാണ് ചൊവ്വാഴ്ച മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രതിഷേധവുമായെത്തിയവര്‍ എട്ടരയോടെയാണ് പിരിഞ്ഞുപോയത്.
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നിന്നെത്തിയ യാത്രക്കാരെ രാത്രി ഏറെ വൈകി മറ്റൊരു വാഹനത്തില്‍ യാത്രയാക്കി. കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ഇടപെട്ടാണ് വാഹനം ഏര്‍പ്പാടാക്കിയത്.
ഥീൗ ലെിേ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍