കര്‍ണാടക ആര്‍ടിസിയും , ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്ക്

മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ ഒണ്ടയങ്ങാടി 54 ന് സമീപം കര്‍ണാടക ആര്‍ടിസിയും , ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്ക്.
ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം. മലപ്പുറം പെരിന്തല്‍മണ്ണ പുലാവന്തോളില്‍ നിന്നും വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസും, മാനന്തവാടിയില്‍ നിന്ന് മൈസൂരിലേക്ക് പോയ കര്‍ണാടക സ്‌റ്റേറ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബസില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് െ്രെഡവറെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇദ്ധേഹത്തിന്റെ കാലുകള്‍ക്കാണ് പരിക്ക്. ഇദ്ധേഹത്തെ അപകട സ്ഥലത്തെത്തി ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ചു.
ബാവലി മഖാം സന്ദര്‍ശിച്ച് തിരിച്ചു നാട്ടിലേക്ക് പോകുന്നതിനിടയിലാണ് ടൂറിസ്റ്റ് ബസ് , കര്‍ണാടക ആര്‍ടിസിയുമായി കൂട്ടിയിടിച്ചത്. നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍