കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു.

മാനന്തവാടി: മാനന്തവാടിയില്‍ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിലായിരുന്നവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണന് എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നുവെന്ന് പറയപ്പെടുന്ന തങ്കച്ചന്, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബിജു വെറുതെ വിട്ടത്.2020 ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.മാനന്തവാടി മൈസൂര്‍ റോഡില്‍ അന്ന് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.പ്രതികള്‍ക്ക് വേണ്ടി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ അഭിഭാഷകരായ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ.വി.കെ സുലൈമാന്‍, അസിസ്റ്റ്ന്റുമാരായ അഡ്വ.സാരംഗ് എം.ജെ, അഡ്വ.ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ ഹാജരായി


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍