ആറ് ദിവസങ്ങള്‍ക്കുശേഷം തലപൊക്കി സ്വര്‍ണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന്റെ വില 320 രൂപ ഉയര്‍ന്നു. ഇന്നലെ 520 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,840 രൂപയാണ്. ട്രംപിന്റെ താരിഫ് നയങ്ങളും ഇന്ത്യ പാക് സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യതയാണുള്ളത്
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7395 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ഏപ്രിലിലെ സ്വര്‍ണ വില ഒറ്റനോട്ടത്തില്‍
ഏപ്രില്‍ 1 ഒരു പവന് സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ
ഏപ്രില്‍ 2 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രില്‍ 3 ഒരു പവന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 4 ഒരു പവന് സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രില്‍ 5 ഒരു പവന് സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രില്‍ 6 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രില്‍ 7 ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രില്‍ 8 ഒരു പവന് സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രില്‍ 9 ഒരു പവന് സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 66,320 രൂപ
ഏപ്രില്‍ 10 ഒരു പവന് സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 11 ഒരു പവന് സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു. വിപണി വില 69960 രൂപ
ഏപ്രില്‍ 12 ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14 ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15 ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16 ഒരു പവന് സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ
ഏപ്രില്‍ 17 ഒരു പവന് സ്വര്‍ണത്തിന് 840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ
ഏപ്രില്‍ 18 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 19 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രില്‍ 21 ഒരു പവന് സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 72120 രൂപ
ഏപ്രില്‍ 22 ഒരു പവന് സ്വര്‍ണത്തിന് 2200 രൂപ ഉയര്‍ന്നു. വിപണി വില 74,320 രൂപ
ഏപ്രില്‍ 23 ഒരു പവന് സ്വര്‍ണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
ഏപ്രില്‍ 24 ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72,040 രൂപ
ഏപ്രില്‍ 25സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രില്‍ 26സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രില്‍ 27സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രില്‍ 28 ഒരു പവന് സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 71,520 രൂപ
ഏപ്രില്‍ 29 ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 71,840 രൂപ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍