മുതിരേരി ശിവക്ഷേത്ര ആഘോഷ കമ്മറ്റി പൊതുയോഗം 27ന്
മുതിരേരി: മുതിരേരി ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാള്‍ എഴുന്നെള്ളിപ്പ് മഹോത്സവവും പ്രതിഷ്ഠാദിനവും ജൂണ്‍ 1 മുതല്‍ ജൂണ്‍ 8 വരെ വിപുലമായ പരിപാടികളോടെയും ക്ഷേത്ര ചടങ്ങുകളോടെയും നടത്തപ്പെടുന്നത്തിന്റെ ഭാഗമായി ഏപ്രില്‍ 27ന് രാവിലെ 10 മണിക്ക് ക്ഷേത്ര ഓഫീസില്‍ വച്ച് ആഘോഷ കമ്മറ്റി രൂപീകരണവും ആദ്യ സംഭാവന സ്വീകരിക്കലും നടത്തും. മുഴുവന്‍ ഭക്ത ജനങ്ങളേയും ആഘോഷ കമ്മറ്റി പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
