പനമരം ബദ്‌റുല്‍ ഹുദയില്‍ എസ്.വൈ.എസ് സ്ഥാപക ദിനാചരണം നടത്തി

പനമരം: 1954 ഏപ്രില്‍ 24 ന് ആണ് സമസ്ത കേരള ഇംഇയ്യതുല്‍ ഉലമക്ക് കീഴില്‍ ബഹുജനപ്രസ്ഥാനമായി എസ്.വൈ.എസ് രൂപീകരിച്ചതിന്റെ 72-ാം വാര്‍ഷികദിനാരണം പനമരം ബദ്‌റുല്‍ ഹുദയില്‍ നടത്തി. ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങ് നൗഫല്‍ അഹ്‌സനി പെരുന്തട്ടയുടെ അധ്യക്ഷതയില്‍ പി. ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു, റഷീദുദീന്‍ ശാമില്‍ ഇര്‍ഫാനി പ്രസംഗിച്ചു. കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. തീവ്രവാദികളെയും ഭീകരരെയും ശക്തമായി നേരിടാനും പ്രതിരോധിക്കാനും നമ്മുടെ രാജ്യത്തിനും ഭരണകൂടത്തിനും കഴിയട്ടെ എന്ന് എസ്.വൈ.എസ് സ്ഥാപക ദിന സന്ദേശത്തില്‍ പറഞ്ഞു.